NRI
ഫിലാഡൽഫിയ: മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ടാലന്റ് ഫെസ്റ്റ് ഫിലാഡൽഫിയ സൈന്റ് തോമസ് ദേവാലയത്തിൽ വിജയകരമായി സംഘടിപ്പിച്ചു.
ദേവാലയ വികാരി റവ.ഫാ. എം.കെ. കുര്യാക്കോസിന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ സൺഡേ സ്കൂൾ ഡയറക്ടർ റവ.ഫാ. ഡോ തിമോത്തി തോമസ് ആമുഖ പ്രഭാഷണവും സെക്രട്ടറി അജു തരിയൻ സ്വാഗതവും അറിയിച്ചു.
അസിസ്റ്റന്റ് വികാരി റവ.ഫാ. സുജിത് തോമസും മറ്റു ദേവാലയങ്ങളിൽ നിന്നും സന്നിഹിതരായ പട്ടക്കാരും സൺഡേ സ്കൂൾ അധ്യാപകരും വിദ്യാർഥികളും അവരുടെ മാതാപിതാക്കളും പ്രഭാത പ്രാർഥനയിൽ പങ്കെടുത്തു.
17 പള്ളികളെ പ്രതിനിധീകരിച്ച് അവരുടെ ഗായകസംഘം അവതരിപ്പിച്ച സമൂഹഗാന മത്സരമായിരുന്നു ടാലന്റ് ഫെസ്റ്റിന്റെ ഭാഗമായി ആദ്യം നടന്നത്.